Wednesday, July 23, 2008

തുറന്ന വാതില്‍

പ്രണയികള്‍ക്ക്
മൗനം മുറിവാണ്
ആഹ്ലാദത്തിന്റെ
കൂടിച്ചേരലുകള്‍
നമുക്കില്ല

പ്രതീക്ഷയുടെ
വിദൂര പ്രകാശമാണ്
വഴികാട്ടി

തുറന്ന വാതിലിനു
ലോകത്തിന്റെ മനസ്സാണ്

Wednesday, July 16, 2008

പാല്‍നിലാവ്

കിനാവ് കണ്ടുണര്‍ന്നു
രാത്രിയില്‍
പാല്‍നിലാവിനെ
തേടിയപ്പോള്‍

നീ
മേഖവസ്ത്രം ചുറ്റി
മാറിലെ ചന്ദ്രനെ
മറച്ചിരിക്കുന്നു

Tuesday, July 15, 2008

തണുപ്പ്

നനഞ മനസ്സില്‍
പിന്നെയും
മഴ പെയ്യുന്നു
തണുപ്പ്
ഒരു
വികാരമാണ്

നീ
ചോദ്യങ്ങള്‍
മാത്രം
ചോദിക്കുന്നു

കണ്ണാടിക്കു
വിവസ്ത്രമായ
കാഴ്ച നല്‍കുമ്പോള്‍
നിനക്കു
ഉത്തരത്തിന്റെ നിറം കിട്ടും

തണുപ്പ്
ഒരു
നിറമല്ലല്ലോ

Wednesday, July 9, 2008

ശാന്തത

പൂമ്പോടിയുടെ നിറമുള്ള
നിന്റെ രഹസ്യത്തിനു
ചരിത്രം സാക്ഷി

സ്വപ്നങ്ങളുടെ സുഗന്ധവുമായി
കാറ്റു വന്നപ്പോള്‍

നീ സൂക്ഷിച്ച
രഹസ്യ പേടകത്തിന്
സമുദ്രത്തിന്റെ ശാന്തത