Tuesday, July 15, 2008

തണുപ്പ്

നനഞ മനസ്സില്‍
പിന്നെയും
മഴ പെയ്യുന്നു
തണുപ്പ്
ഒരു
വികാരമാണ്

നീ
ചോദ്യങ്ങള്‍
മാത്രം
ചോദിക്കുന്നു

കണ്ണാടിക്കു
വിവസ്ത്രമായ
കാഴ്ച നല്‍കുമ്പോള്‍
നിനക്കു
ഉത്തരത്തിന്റെ നിറം കിട്ടും

തണുപ്പ്
ഒരു
നിറമല്ലല്ലോ

4 comments:

Teena C George said...

ബ്ലൂ ബേര്‍ഡ്...

എല്ലാ പോസ്റ്റുകളും ഇന്നാണ് വായിച്ചത്...

നന്നായിരിക്കുന്നു...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എനിക്ക്‌ ഈ കവിത
തീരെ ഇഷ്ടപ്പെട്ടിട്ടില്ല..
എന്ന്‌ പറയണമെന്നുണ്ട്‌...
പക്ഷെ...കൂട്ടുകാരാ....
എനിക്കിന്ന്‌ കള്ളം പറയാന്‍
തോന്നുന്നില്ല...
നല്ല ചിന്ത...
വരികള്‍ ചെറുതെങ്കിലും..കൊള്ളാം...

"മനസ്സിന്റെ അകത്തളങ്ങളില്‍
പെയ്തിറങ്ങുന്ന നനുത്ത
മഴയുടെ സ്പര്‍ശം
അടുത്തറിഞ്ഞപ്പോള്‍
ഞാന്‍ അമ്പരന്നു...
കാരണം...
തണുപ്പിന്‌ തീരെ
തണുപ്പില്ലായിരുന്നു..."

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Unknown said...

നന്നായിട്ടുണ്ട് മാഷെ